ചിറക്കടവില്‍ കുടിവെള്ളമില്ല ജനം വലയുന്നു

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. മാസങ്ങളായി പലയിടങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുകയാണ്.

വാട്ടര്‍ അഥോറിറ്റിയുടെ ഓഫീസിനു മുന്‍ഭാഗത്ത് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ടൌണ്‍ഹാള്‍, കോയിപ്പള്ളി റോഡ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, പി.പി. റോഡ്, ഇടത്തംപറമ്പ് എന്നിവിടങ്ങളിലും പൈപ്പുകള്‍ പൊട്ടിയൊലിക്കുകയാണ്.

പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലൊന്നും കുടിവെള്ളം എത്താറില്ല. തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം ലഭിച്ചിട്ട് മാസങ്ങളായി. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.