ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87)

ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87)

കാഞ്ഞിരപ്പള്ളി: ചിറക്കടവ്‌ മണ്ണംപ്ലാക്കല്‍ കൊച്ചുവീട്ടില്‍ മേരി എബ്രഹാം (87) നിര്യാതയായി. സംസ്‌ക്കാരം ചിറക്കടവ്‌ താമരകുന്ന്‌ സെന്റ്‌ ഇഫ്രേംസ്‌ പള്ളിയില്‍ ശനിയാഴ്ച നടത്തി .

കാഞ്ഞിരപ്പള്ളിയിലെ നഗരവീഥികളിലൂടെ അനായാസം കാര്‍ ഓടിച്ച്‌ വിദഗ്‌ധ ഡ്രൈവറെന്ന്‌ അറിയപ്പെട്ടിരുന്ന മേരി എബ്രഹാം കോട്ടയം ജില്ലയിലെ ആദ്യവനിതാ ഡ്രൈവര്‍ ആയിരുന്നു .

സ്‌കൂള്‍ പ്രിന്‍സിപ്പലായും അധ്യാപികയായും സേവനം അനുഷ്‌ഠിച്ചിരുന്ന മേരി ടീച്ചര്‍ സ്‌ത്രീകള്‍ ഡ്രൈവിങ്‌ മേഖലയിലേക്ക്‌ അധികം കടന്ന്‌ ചെല്ലാത്ത കാലഘട്ടത്തില്‍ നിഷ്‌പ്രയാസം വാഹനങ്ങള്‍ ഓടിച്ചിരുന്നത്‌ ഏറെ ശ്രദ്ധേയമായിരുന്നു.

അധ്യാപിക എന്നതിലുപരി സാമൂഹ്യസേവന രംഗത്തും വ്യക്‌തിമുദ്ര പതിപ്പിച്ചിരുന്നു. നിരവധി അനാഥര്‍ക്കും പാവപ്പെട്ടവര്‍ക്കും സ്വാന്തനം പകര്‍ന്നാണ്‌ എണ്‍പത്തിയേഴാം വയസില്‍ മേരി ടീച്ചര്‍ യാത്രയായത്‌