ചിറക്കടവ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം

പൊൻകുന്നം ∙ ചിറക്കടവ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് ആറിനു മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.

ചെന്നാക്കുന്ന് പ്ലാവോലി കവലയിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റ് പി. സതീശ്ചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യൻ ജോയ് ആദ്യ നിക്ഷേപം സ്വീകരിക്കും. കാർഷിക വായ്പാ വിതരണം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ് കുഴികുളവും ഗ്രൂപ്പ് ഡെപ്പോസിറ്റ് ആൻഡ് ക്രെഡിറ്റ് സ്കീം വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധറും സേവിങ്സ് നിക്ഷേപത്തുക സ്വീകരിക്കൽ ജില്ലാപഞ്ചായത്ത് അംഗം ശശികലാ നായരും നിർവഹിക്കും.