ചിറക്കടവ് മണ്ണാംപ്ലാക്കൽ MJ തോമസ്.

ഈ പേര് ഇങ്ങനെ പറഞ്ഞാൽ
കാഞ്ഞിരപ്പള്ളിക്കാർക്ക് അത്ര
പെട്ടെന്ന് മനസ്സിലായി എന്നുവരില്ല…
പക്ഷെ തോമസ് സാർ എന്നു പറഞ്ഞാൽ ഉറപ്പായും പഴയ കാഞ്ഞിരപ്പള്ളിക്കാർക്ക് മനസ്സിലാവും..കാരണം കാഞ്ഞിരപ്പള്ളി
ക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠനേടിയ
ഒരു മാതൃകാ അധ്യാപകനാണ് ഇദ്ദേഹം.
കാഞ്ഞിരപ്പള്ളി നൈനാരുപള്ളിക്ക്
സമീപം സമുദായനേതാവും സർവ്വോപരി
സാമൂഹ്യ പരിഷ്കർത്താവുമായ റായ്
ബഹദൂർ വലിയാകുന്നത്ത് VM സെയ്തു മുഹമ്മദ് റാവുത്തർ സ്വന്തം കെട്ടിടത്തിൽ
1954 ൽ ആരംഭിച്ച നുറുൽ ഹുദാ സ്കൂളിൽ 1958മുതൽ 1979വരെ ഏതാണ്ട് 21 വർഷം പ്രധാന അധ്യാപകൻ ആയിരുന്നു ഈ
പറയുന്ന ചിറക്കടവ് സ്വദേശിയായ
തോമസ് സാർ,
മുസ്ലിങ്ങൾ പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന അന്നത്തെ കാലത്ത് അവരുടെ
ഉന്നമന ത്തിനായി വലിയകുന്നത്ത് VM
സെയ്തുമുഹമ്മദ് റാവുത്തർ സ്വന്തം
സ്ഥലത്ത് പടുത്തുയർത്തിയ ഒരു
വിദ്യാലയമാണ് നുറുൽഹുദാ,
സ്വാതന്ത്ര്യാനന്തരം മുസ്ലിം മാനേജ്‍ മെന്റ്
കീഴിൽ കോട്ടയം ജില്ലയിൽ ആരംഭിച്ച ആദ്യസ്കൂൾ കൂടിയാണ് നൂറുൽ ഹുദാ.
ഈ നുറുൽഹുദയുടെ തുടക്ക കാലത്തു മറിയാമ്മടീച്ചർ, നെല്ലിക്കുന്നത്ത് എൽ
പരമേശ്വര പിള്ള എന്നിവരായിരുന്നു പഴയ
പ്രധാന അധ്യാപകർ, പക്ഷെ നുറുൽ ഹുദ
യുടെ നൂറ് (വെളിച്ചം)പടർന്നത് ശരിക്കും
ഈ തോമസ് സാറിന്റെ കാലത്തായിരുന്നു,
അപ്പർ പ്രൈമറിമാത്രമായിരുന്ന ഈ
സ്കൂളിൽ LP വിഭാഗം കൊണ്ടുവന്നതും
അറബിമാത്രമായിരുന്ന ഈ ചെറിയ
സ്കൂളിൽ മലയാളം കൊണ്ടുവന്നതും
54ൽ നിന്നും വിദ്യാർത്ഥി കളുടെ എണ്ണം
800ൽ എത്തിച്ചതും തോമസ് സാറിന്റെ നിസ്വാർത്ഥമായ പരിശ്രമം കൊണ്ടാണ്,
തൂവെള്ള വസ്ത്രവും കയ്യിലെ മനോഹരമായ
ചെയിൻ വാച്ചും നീണ്ട ആ ചൂരൽ വടിയും അദ്ദേഹത്തിന്റെ മാത്രം അടയാളമായിരുന്നു. പുഞ്ചിരിച്ച മുഖത്തോടെ സ്കൂൾ മുറ്റത്തു നിൽക്കുന്ന സാറിന്റെ മുഖം ഇന്നും
എന്റെ മനസ്സിലുണ്ട്.
തൊഴിലിനോടും സ്വന്തം വിദ്യാര്ഥികളോടും നാട്ടുകാരോടും ഒരേപോലെ വല്ലാത്ത സ്നേഹവും ആത്മാർത്ഥതയും
കാണിച്ചിരുന്ന അധ്യാപകൻ,
ഞാൻ നാലിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹം നൂറുൽ ഹുദയോട് യാത്ര പറഞ്ഞത്.
സ്വന്തം നാട്ടിലെ പുതിയ ഹൈസ്കൂളിലേക്ക്
മാറിയത്, ഇന്നും അന്നത്തെ ആ രംഗങ്ങൾ മായാതെ എന്റെ മനസ്സിലുണ്ട്…
സാമൂഹ്യമണ്ഡലത്തിൽ പ്പോലും വ്യക്തിമുദ്ര പതിപ്പിച്ചു കടന്നുപോയ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എണ്ണിയാൽ തീരില്ല.
ഉയർന്ന സ്ഥാനം അലങ്കരിക്കുന്ന നിരവധി ശിഷ്യഗണങ്ങൾക്ക് പുറമെ മത രാഷ്ട്രീയ സാംസ്ക്കാരികസാമൂഹ്യ രംഗത്തെ പല ആളുകൾക്കും അദ്ദേഹം അധ്യാപന
രംഗത്തും വ്യക്തി ജീവിതത്തിലും
ഒരു മാതൃകാ പുരുഷനാണ്.
കാലങ്ങൾ കഴിഞ്ഞിട്ടും..
അധ്യാപനരംഗത്തെ മികച്ച സേവനം
മുൻ നിർത്തി നമ്മുടെ രാജ്യം 1987ൽ ജി. വെങ്കിട്ടരാമൻ രാഷ്‌ട്രപതി ആയി രുന്നപ്പോൾ ദേശിയ പുരസ്ക്കാരം നൽകി ഈ മികച്ച അധ്യാപകനെ ഒരിക്കൽ ആദരിച്ചിട്ടുമുണ്ട്,
തന്റെ ശിഷ്യഗണ ങ്ങൾക്കുമാത്രമല്ല ഒരു സമൂഹത്തിനും ഒരു നാടിനും മാതൃകയായ
ഈ അധ്യാപകനെ കാഞ്ഞിരപ്പള്ളി ഇന്നും മറന്നിട്ടില്ല,മറക്കുമെന്നു തോന്നുന്നുമില്ല,
ചിറക്കടവിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന തോമസ് സാറിന് നമുക്ക്
ആയുരാരോഗ്യസൗഖ്യങ്ങൾ നേരാം.
പ്രാർത്ഥിക്കാം…നന്മകൾ നേരാം