ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം

പൊൻകുന്നം∙ ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവം ഒൻപത്, 10 തീയതികളിൽ നടക്കും. ഒൻപതിന് രാവിലെ എട്ടിന് ഹിഡുംബൻ പൂജ, ഒൻപതിന് പൊൻകുന്നം, മണക്കാട് ക്ഷേത്രങ്ങളിൽ ദർശനവും ഭിക്ഷയും, വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, ഏഴിനു സോപാന നൃത്തം, 9.30 മുതൽ കാവടി വിളക്ക്. 10ന് പുലർച്ചെ 3.30 മുതൽ അഷ്ടമി ദർശനം, അഞ്ചിന് ഗണപതിഹോമം, 5.30 മുതൽ ഉഷക്കാവടി അഭിഷേകം, 7.30നു മണക്കാട്, പൊൻകുന്നം, താന്നുവേലി ക്ഷേത്രങ്ങളിലേക്ക് കാവടി നിറയ്ക്കാൻ പുറപ്പെടും.

ഒൻപതിനു ക്ഷേത്ര മതപാഠശാലാ കുട്ടികളുടെ ശിവാമൃതം, 10.30നു മഹാപ്രസാദമൂട്ട്, 11ന് കാവടിസംഗമം, 11.30ന് കാവടി അഭിഷേകം, വൈകിട്ട് 6.30 മുതൽ ദീപക്കാഴ്ച, എട്ടിന് അഷ്ടമി വിളക്ക് എന്നിവ നടക്കുമെന്ന് സബ് ഗ്രൂപ്പ് ഓഫിസർ ആർ.പ്രകാശ്, സേവാസംഘം പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി പി.എൻ.ശ്രീധരൻപിള്ള എന്നിവർ അറിയിച്ചു.

∙ എഴുന്നള്ളത്ത് രഥത്തിൽ

നാട്ടാന പരിപാല നിയമപ്രകാരം രാവിലെ 11 മുതൽ മൂന്നുവരെ ആന എഴുന്നള്ളത്തു നിരോധിച്ചതിനാൽ ഇത്തവണയും കാവടി ഘോഷയാത്രയ്ക്കു രഥമാകും അകമ്പടി സേവിക്കുന്നതെന്ന് സബ് ഗ്രൂപ്പ് ഓഫിസർ ആർ. പ്രകാശ് പറഞ്ഞു. ചെറുവള്ളി, താന്നുവേലി, പൊൻകുന്നം, പുതിയകാവ്, മണക്കാട് ക്ഷേത്രദർശനങ്ങൾക്കു രഥത്തിലായിരിക്കും എഴുന്നള്ളത്ത്