ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ 23ന് കൊടിയേറും

ചിറക്കടവ്∙ മഹാദേവ ക്ഷേത്രത്തിൽ ഉൽസവം 23ന് കൊടിയേറും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി ആർപ്പൂക്കര സുബ്രഹ്മണ്യൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.

ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉൽസവം സമാപിക്കും. 23ന് രാവിലെ 10.40ന് മഹാദേവന് പുതിയ പൊൻ തിടമ്പ്, നെറ്റിപ്പട്ടം, മുത്തുക്കുട, കച്ചക്കയർ, മണിക്കൂട്ടം എന്നിവയുടെ സമർപ്പണം നടക്കും. വൈകിട്ട് അഞ്ചിന് വിഴിക്കത്തോട് ചിറ്റടി കുടുംബത്തിൽ നിന്നും കൊണ്ടുവരുന്ന കൊടിക്കൂറയ്ക്ക് ചിറക്കടവ് കിഴക്കുംഭാഗം ശിവശക്തി വിലാസം ഭജന യോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. കിഴക്കേ നടയിൽ ദേവസ്വത്തിന്റെയും സേവാസംഘത്തിന്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിക്കും.

ആറിന് കൊടിക്കൂറ സമർപ്പിക്കും. 6.30ന് ദീപാരാധനയ്ക്ക് ശേഷം തൃക്കൊടിയേറ്റ്. തുടർന്ന് കൊടിക്കീഴിലെ കെടാവിളക്ക് തെളിയിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മിഷണർ സി.പി. രാമരാജപ്രേമപ്രസാദ് നിർവഹിക്കും. തുടർന്ന് ചെണ്ടമേളം അരങ്ങേറ്റം. രംഗമണ്ഡപത്തിൽ വൈകിട്ട് അഞ്ചിന് ഭാവാമൃതം. രാത്രി 7.30ന് കലാവേദിയിൽ ഭദ്രദീപം തെളിയിക്കൽ മലയാള മനോരമ സർക്കുലേഷൻ ചീഫ് ജനറൽ മാനേജർ എം. രാജഗോപാലൻ നായർ നിർവഹിക്കും. എട്ടിന് ഭക്തിഗാനമേള. 24ന് രാവിലെ 10ന് ഉൽസവബലി, ഉച്ചയ്ക്ക് 12.30ന് ഉൽസവബലി ദർശനം.

ക്ഷേത്രത്തിലെ രംഗമണ്ഡപത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അഖണ്ഡ ഉപവാസ സംഗീതചിത്രസമന്വയ യജ്ഞം. രാത്രി ഏഴിന് ഡോ. എൻ. ഗോപാലകൃഷ്ണന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 25ന് രാവിലെ എട്ടിന് ശ്രീബലി, 10ന് സർപ്പപൂജ, ഉൽസവബലി, 12ന് ഉൽസവബലിദർശനം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 8.30ന് വിളക്ക്. കലാവേദിയിൽ രാത്രി ഏഴു മുതൽ ക്ലാസിക്കൽ സംഗീത നിശ. 26ന് രാവിലെ എട്ടിന് ശ്രീബലി, 10ന് ഉൽസവബലി, 12.30ന് ഉൽസവബലി ദർശനം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, കലാവേദിയിൽ രാത്രി 7ന് ചിറക്കടവ് ജയകേരള സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിക്കുന്ന നടനവർഷിണി. 27ന് രാവിലെ എട്ടിന് ശ്രീബലി, 10ന് ഉൽസവബലി, 12.30ന് ഉൽസവബലി ദർശനം.

വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 8.30ന് വിളക്ക്. കലാവേദിയിൽ വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ. ക്ഷേത്രത്തിലെ രംഗമണ്ഡപത്തിൽ രാത്രി ഒൻപതിന് കഥകളി. കഥ—കുചേലവൃത്തം. കളിവിളക്ക് തെളിയിക്കുന്നത് മാതൃഭൂമി ചീഫ് സബ് എഡിറ്റർ എസ്.ഡി. സതീശൻ നായർ. 28ന് രാവിലെ എട്ടിന് ശ്രീബലി, 10ന് ഉൽസവബലി, 12.30ന് ഉൽസവബലി ദർശനം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, എട്ടിന് ശ്രീഭൂതബലി, വിളക്ക്. കലാവേദിയിൽ രാത്രി ഏഴിന് സ്റ്റേജ് സിനിമ — അഗ്നിപുത്ര. 29ന് രാവിലെ എട്ടിന് ശ്രീബലി. 10ന് ഉൽസവബലി, 11.30ന് പ്രസാദമൂട്ട്—കലവറനിറയ്ക്കൽ സമാരംഭം.

12ന് ഉൽസവബലി ദർശനം, 12ന് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 6.30ന് സന്ധ്യാവേല, ശ്രീമഹാദേവ വേലകളി സംഘം, തെക്കുംഭാഗം. എട്ടിന് സേവ. കലാവേദിയിൽ രാത്രി ഒൻപതിന് നാടകം—സോപാനസംഗീതം അഥവാ കൊട്ടിപ്പാടിസേവ. 30ന് വലിയ വിളക്ക്. രാവിലെ 7.30ന് ശ്രീബലി, 10ന് ഉൽസവബലി, 12ന് പ്രസിദ്ധമായ ഉൽസവബലി ദർശനം, മഹാപ്രസാദമൂട്ട് – ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗങ്ങളായ അജയ് തറയിൽ, പി.കെ. കുമാരൻ, ദേവസ്വംബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ. അജിത്കുമാർ എന്നിവർ ചേർന്ന് തുടക്കംകുറിക്കും.

ക്ഷേത്രത്തിലെ രംഗമണ്ഡപത്തിൽ ഉച്ചയ്ക്ക് 12ന് മുരളീരവം. ആറിന് സന്ധ്യാവേല, സേവ – ശ്രീമഹാദേവ വേലകളി സംഘം, വടക്കുംഭാഗം. രാത്രി 10ന് വലിയവിളക്ക്, ഋഷഭവാഹനം എഴുന്നള്ളിപ്പ്. കലാവേദിയിൽ രാത്രി എട്ടു മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന നാമഘോഷലഹരി. 31ന് രാവിലെ 7.30ന് ശ്രീബലി. തുടർന്ന് കുടമാറ്റം – തൃശ്ശൂർ പാറമേക്കാവ് ദേവസ്വം. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, കുടമാറ്റം. 6.30ന് സന്ധ്യാവേല, 7.30ന് സേവ, കൊട്ടിപ്പാടി സേവ, മയൂരനൃത്തം. രാത്രി 11.30ന് ശ്രീഭൂതബലി, ഒന്നിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 1.30ന് പള്ളിവേട്ട നായാട്ടുവിളി, പള്ളിവേട്ട വരവ്, 1.45ന് എതിരേൽപ്. കലാവേദിയിൽ രാത്രി 9.30ന് പിന്നണി ഗായകരായ ഗണേഷ് സുന്ദരം, പ്രദീപ് പള്ളുരുത്തി, രാജലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

ഫെബ്രുവരി ഒന്നിന് തിരു ആറാട്ട്. രാവിലെ ഏഴിന് പള്ളിയുണർത്തൽ, പള്ളിക്കുറുപ്പ് ദർശനം. വൈകിട്ട് 4.30ന് ആറാട്ടെഴുന്നള്ളിപ്പ്, 5.30ന് തിരുമുൻപിൽ വേല, ആറാട്ടുകടവിൽ വലിയ വിളക്ക് തെളിയിക്കുന്നത് എം.പി. ഗോവിന്ദൻ നായർ. ഏഴിന് ആറാട്ട്, ആറാട്ട് കടവിൽ ദർശനം, വലിയ കാണിക്ക. ആറാട്ട് കടവിൽ 6.30ന് സോപാനസംഗീതം, എട്ടു മുതൽ നാഗസ്വരക്കച്ചേരി, രാത്രി 1.30ന് ആറാട്ട് വരവ്, രണ്ടിന് ആറാട്ട് എതിരേൽപ്പ്. കലാവേദിയിൽ വൈകിട്ട് 6.30ന് നൃത്തസന്ധ്യ. രാത്രി ഒൻപതിന് സംഗീതസദസ്.