ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി ആര്‍പ്പൂക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു.

വിഴിക്കത്തോട് ചിറ്റടി കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന കൊടിക്കൂറയ്ക്ക് ചിറക്കടവ് കിഴക്കുംഭാഗം ശിവശക്തി വിലാസം ഭജന യോഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കിഴക്കേ നടയില്‍ ദേവസ്വത്തിന്റെയും സേവാസംഘത്തിന്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് കൊടിക്കൂറ സമര്‍പ്പിച്ചു. കൊടിക്കീഴിലെ കെടാവിളക്ക് തെളിയിക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.