ചിറക്കടവ് വെസ്റ്റ് ലൈബ്രറി വാര്‍ഷികാഘോഷം

ചിറക്കടവ്: വെസ്റ്റ് പബ്ലിക് ലൈബ്രറിയുടെ 14-ാം വാര്‍ഷികാഘോഷം ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വായനശാലയ്ക്ക് കെട്ടിടസൗകര്യം വര്‍ധിപ്പിക്കാന്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വായനശാലാ പ്രസിഡന്റ് അരുണ്‍ എസ്.നായര്‍ അധ്യക്ഷനായി. ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ ആര്‍ട്ടിസ്റ്റ് ശിവറാമിനെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ ആദരിച്ചു. കേരളോത്സവ വിജയികളെ ജില്ലാപ്പഞ്ചായത്തംഗം മറിയമ്മ ജോസഫ് ആദരിച്ചു. ഷാജി പാമ്പൂരി, റൂബി സേതു, ടി.ജോസഫ്, അഡ്വ. സതീശ് ചന്ദ്രന്‍ നായര്‍, അഡ്വ. സി.ആര്‍.ശ്രീകുമാര്‍, കെ.ജി.നായര്‍, അഡ്വ. കെ.ആര്‍.ഷാജി, ബി.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊന്‍കുന്നം സി.ഐ. പി.രാജ്കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.