ചിറക്കടവ് സംഘർഷം: നാളെ സർവകക്ഷി യോഗം

പൊൻകുന്നം ∙ സിപിഎം–ആർഎസ്എസ് സംഘർഷത്തെ തുടർന്നു ചിറക്കടവ് പഞ്ചായത്തിൽ പൂർണ നിരോധനാജ്ഞ. നേരത്തേ 14, 16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും മാത്രമായിരുന്നു നിരോധനാജ്ഞ. കലക്ടർ ബി.എസ്.തിരുമേനിയുടെ നിർദേശപ്രകാരമാണ് എല്ലാ വാർഡുകളിലും 14 ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആന്റോ ആന്റണി എംപി, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നാളെ 11നു കാഞ്ഞിരപ്പള്ളി സിവിൽസ്റ്റേഷൻ ഹാളിൽ സർവകക്ഷിയോഗം ചേരും. കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരും രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുക്കും. ചിറക്കടവിൽ സ്ഥിതി സാധാരണ നിലയിലേക്കു വരികയാണ്.