ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി ശതോത്തര ജൂബിലിയാഘോഷം

കാഞ്ഞിരപ്പള്ളി∙ അപരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കരുണ കാണിക്കുന്നവരും സ്നേഹം പങ്കുവയ്ക്കുന്നവരുമാകണം വിശ്വാസികളെന്ന് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു.

ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയുടെ ശതോത്തര ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസ് പുളിക്കൽ. കാലത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞ് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും കരുണയുടെ വക്താക്കളായി മാറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വികാരി ഫാ.ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോമോൻ അത്താഴപ്പാട, ഫാ.ലൂക്ക്, സജിൻ ഇലവനാമുക്കട എന്നിവർ പ്രസംഗിച്ചു.