ചി​റ്റാ​ർ​പു​ഴ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ചി​റ്റാ​ർ​പു​ഴ ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രേ പി​ഴ​യും ചു​മ​ത്തിത്തുട​ങ്ങി.

മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു നി​റ​ഞ്ഞ ചി​റ്റാ​ർ​പ്പു​ഴ ന​വീ​ക​രി​ക്കു​വാ​ൻ തു​ട​ങ്ങി​യ​ത് ക​ഴി​ഞ്ഞ 11നാ​ണ്. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​റ്റാ​ർ​പു​ഴ​യു​ടെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷ​വും വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന പ്ലാ​സ്റ്റി​ക് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശേ​ഖ​രി​ക്കും. പേ​ട്ട​ക്ക​വ​ല മു​ത​ൽ ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​ൻ വ​രെ പു​ഴ ന​വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ഇ​വി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ ചെ​ളി​യും, പ്ലാ​സ്റ്റി​ക്കും നീ​ക്കി പു​ഴ​യു​ടെ ആ​ഴ​വും വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​ങ്ങ​ൾ കൂ​ടി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രും. ആ​നി​ത്തോ​ട്ടം മു​ത​ൽ ടൗ​ൺ ഹാ​ളി​ന്‍റെ സ​മീ​പം വ​രെ പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​വാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

ചി​റ്റാ​റി​ന്‍റെ കൈ​ത്തോ​ടാ​യ ക​ട​മ​പ്പു​ഴ തോ​ടും ന​വീ​ക​രി​ക്കും. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ വാ​ർ​ഡു​ക​ൾ​ക്കും അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്ന് ഒ​രു വി​ഹി​തം ചെ​ല​വ​ഴി​ച്ചാ​ണ് ചി​റ്റാ​റി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ട് കു​ളി​ക്ക​ട​വു​ക​ൾ അ​ട​ക്കം വീ​ണ്ടെ​ടു​ത്തു ക​ഴി​ഞ്ഞു. പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ മു​ള​ങ്കാ​ടു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​വാ​നും പ​ദ്ധ​തി​യു​ണ്ട്.

പു​ഴ ന​വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യും പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ച് തു​ട​ങ്ങി. നി​ല​വി​ൽ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ക്കം എ​ട്ടി​ൽ​പ​രം പേ​രി​ൽ നി​ന്ന് മാ​ലി​ന്യ നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ സ്വ​കാ​ര്യ കാ​മ​റ​ക​ൾ വ​ഴി​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ നീ​ക്കം ന​ട​ത്തും.