ചി​റ്റാ​ർ​പു​ഴ പു​ന​ർ​ജ​നി: ഡോ​ക്കു​മെ​ന്‍റ​റി പുറത്തിറക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ്റാ​ർ​പു​ഴ പു​ന​ർ​ജ​നി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ക്ഷി​പ്ത​മാ​യി ചി​ത്രീ​ക​രി​ച്ച ഡോ​ക്കു​മെ​ന്‍റ​റി പു​റ​ത്തി​റ​ങ്ങി. മാ​ലി​ന്യം നി​റ​ഞ്ഞ ചി​റ്റാ​റി​ന്‍റെ വീ​ണ്ടെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചി​റ്റാ​ർ പു​ന​ർ​ജ​നി പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ബി​ൻ അ​ഷ​റ​ഫ്, രാ​ഹു​ൽ രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചാ​ണ് ഡോ​ക്കു​മെ​ന്‍റ​റി നി​ർ​മി​ച്ച​ത്. ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​നം ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ര​മേ​ശ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വു​മ​ധി​കം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ട പു​ഴ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് ചി​റ്റാ​ർ​പു​ഴ പു​ന​ർ​ജ​നി​യെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ എല്ലാപി​ന്തു​ണ​യു​മുണ്ടമാ​കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ചി​റ്റാ​ർ പു​ന​ർ​ജ​നി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ചി​റ്റാ​ർ പു​ന​ർ​ജ​നി മി​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ. റി​ബി​ൻ ഷാ ​ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.