ചി​റ​ക്ക​ട​വി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ധാ​ര​ണ

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ​ക്ക​ട​വി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ധാ​ര​ണ. ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ചി​റ​ക്ക​ട​വി​ൽ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ർ ബി.​എ​സ്. തി​രു​മേ​നി മു​ൻ​കൈ​യെ​ടു​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ചി​റ​ക്ക​ട​വി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ലെ നി​രോ​ധ​നാ​ജ്ഞ തു​ട​രും.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ പ​ര​സ്പ​രം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും നാ​ട്ടി​ൽ സ​മാ​ധാ​നം പു​ല​ര​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രേ നി​ല​പാ​ടാ​ണെ​ടു​ത്ത​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും ഇ​വ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ​നി​രോ​ധ​നാ​ജ്ഞ തു​ട​രു​മെ​ന്ന് അ​റി​യി​ച്ച ക​ള​ക്ട​ർ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം തു​ട​രു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​ക്ര​മ​ങ്ങ​ൾ​ക്ക് ആ​ഹ്വാ​നം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. തെ​ക്കേ​ത്തു​ക​വ​ല​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, ആ​ർ​ഡി​ഒ കെ. ​രാം​ദാ​സ്, ഡി​വൈ​സ്എ​സ് പി. ​ഇ​മ്മാ​നു​വേ​ൽ പോ​ൾ, ത​ഹ​സി​ൽ​ദാ​ർ ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.