ചി​റ​ക്ക​ട​വ്, തെക്കേത്തുകവല മേ​ഖ​ല​യി​ൽ സി​പി​എം-ബി​ജെ​പി സം​ഘ​ർ​ഷം തു​ട​രു​ന്നു; രണ്ടു പേർ റിമാൻഡിൽ

പൊ​​ൻ​​കു​​ന്നം: ചി​​റ​​ക്ക​​ട​​വ്, തെ​​ക്കേ​​ത്തു​​ക​​വ​​ല മേ​​ഖ​​ല​​യി​​ൽ ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​ട​​രു​​ന്ന സി​​പി​​എം -ബി​​ജെ​​പി സം​​ഘ​​ർ​​ഷ​​ത്തി​​നു ശ​​മ​​ന​​മാ​​യി​​ല്ല. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ ഓ​​ട്ടോ ക​​ത്തി​​ച്ചു. ക​​ള​​ന്പു​​കാ​​ട് ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​ത്ത് നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ഉ​​ടു​​ന്പി​​യാം​​കു​​ഴി മ​​നോ​​ജി​​ന്‍റെ ഓ​​ട്ടോ​​യാ​​ണ് അ​​ക്ര​​മി​​ക​​ൾ ക​​ത്തി​​ച്ച​​ത്. പൊ​​ൻ​​കു​​ന്ന​​ത്ത് ഓ​​ട്ടം ക​​ഴി​​ഞ്ഞ് അ​​ടു​​ത്തു​​ള്ള വീ​​ട്ടു​​മു​​റ്റ​​ത്ത് നി​​ർ​​ത്തി​​ട്ടി​​രു​​ന്ന ഓ​​ട്ടോ​​യാ​​ണ് ക​​ത്തി​​ച്ച​​ത്. വീ​​ട്ടു​​കാ​​ർ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും അ​​ക്ര​​മി​​ക​​ൾ ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​തി​​നി​​ട​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ തെ​​ക്കേ​​ത്തു​​ക​​വ​​ല​​യി​​ൽ ആ​​ർ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് ശി​​ക്ഷ​​ണ്‍ പ്ര​​മു​​ഖി​​നും മ​​റ്റു ര​​ണ്ടു പേ​​ർ​​ക്കും വെ​​ട്ടേ​​റ്റ സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സി​​പി​​എം ചെ​​റു​​വ​​ള്ളി ലോ​​ക്ക​​ൽ ക​​മ്മ​​ിറ്റി​​യം​​ഗ​​വും സി​​ഐ​​ടി​​യു ഏ​​രി​​യാ ക​​മ്മി​​റ്റി​​യം​​ഗ​​വു​​മാ​​യ കൊ​​ട്ടാ​​ടി​​ക്കു​​ന്നേ​​ൽ മു​​കേ​​ഷ് മു​​ര​​ളി (ക​​ണ്ണ​​ൻ) യെ​​യും ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​നും ക​​ള​​ന്പു​​കാ​​ട്ട് ക​​വ​​ല ഉ​​ടു​​ന്പി​​യാം​​കു​​ഴി​​യി​​ൽ മ​​നോ​​ജി​​ന്‍റെ മ​​ക​​നു​​മാ​​യ കാ​​ർ​​ത്തി​​ക്കി​​നെ​​യും പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.​​

പ്ര​​തി​​ക​​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു. കാ​​ർ​​ത്തി​​ക്കി​​ന്‍റെ അ​​ച്ഛ​​ന്‍റെ ഓ​​ട്ടോ​​റി​​ക്ഷ​​യാ​​ണ് അ​​ഗ്നി​​ക്കി​​ര​​യാ​​ക്കി​​യ​​ത്. ആ​​ർ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് ശി​​ക്ഷ​​ണ്‍ പ്ര​​മു​​ഖ് തെ​​ക്കേ​​ത്തു​​ക​​വ​​ല കു​​ന്ന​​ത്ത് ര​​മേ​​ശ്(32),ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ അ​​ഖി​​ൽ (25), പാ​​റ​​യി​​ൽ സ​​തീ​​ശ​​ൻ (31) എ​​ന്നി​​വ​​ർ​​ക്കാ​​യി​​രു​​ന്നു വെ​​ട്ടേ​​റ്റ​​ത്.

വെ​​ട്ടേ​​റ്റ് ഇ​​ട​​തു​​കാ​​ൽ അ​​റ്റു​​തൂ​​ങ്ങി​​യ ര​​മേ​​ശി​​നെ കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച് അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ൽ സം​​ഘ​​ർ​​ഷം ന​​ട​​ന്ന മേ​​ഖ​​ല​​ക​​ൾ കോ​​ട്ട​​യം എ​​സ്പി യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം സ​​ന്ദ​​ർ​​ശി​​ച്ചു.