ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ സം​ഘ​ർ​ഷം: സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കും

പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യ രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന് എ​ല്ലാ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ഒ​രു സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി സി​വി​ൽ സ്റ്റേ​ഷ​നി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 14ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. നാ​ടി​ന്‍റെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്തു​ന്ന​തി​ന് ന​ട​ത്തു​ന്ന ഈ ​ശ്ര​മ​ങ്ങ​ളി​ൽ എ​ല്ലാ​വ​രും പ​ങ്കു​ചേ​ര​ണ​മെ​ന്ന് എം​എ​ൽ​എ വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.