ചി​റ​ക്ക​ട​വ് റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി സ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു

പൊ​ൻ​കു​ന്നം: ടൗ​ണി​ൽ രാ​ജേ​ന്ദ്ര മൈ​താ​ന​ത്തു നി​ന്നു ചി​റ​ക്ക​ട​വ് റോ​ഡി​ലെ​ത്താ​നു​ള്ള ഇ​ട​വ​ഴി സ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ട കേ​ന്ദ്ര​മാ​കു​ന്നു. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​ര​ത്തും ഇ​ട​നാ​ഴി​യി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​ണ്. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലു​മെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് രാ​ത്രി പ​ത്തി​നു ശേ​ഷ​വും ഇ​വി​ടെ അ​ഴി​ഞ്ഞാ​ടു​ന്ന​ത്. ഇ​വ​ർ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യും സം​ശ​യ​മു​ണ്ടെ​ന്നും പ​രി​സ​ര​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു.

ഇ​ട​നാ​ഴി​ക്കി​രു​വ​ശ​വും പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ളും കു​പ്പി​ക​ളും ല​ഹ​രി ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഒ​ഴി​ഞ്ഞ ക​വ​റു​ക​ളും വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.​പ​ക​ൽ സ​മ​യ​ത്ത് മ​ല​മൂ​ത്ര വി​സ​ർ​ജ​ന കേ​ന്ദ്ര​മാ​യും ഇ​ട​നാ​ഴി മാ​റു​ന്നു. ഇ​ക്കാ​ര്യം പ​ല​ത​വ​ണ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ട​വ​ഴി പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.