ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ വൈക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ടിബിയില്‍ ഒരു ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് പി.സി. ജോര്‍ജിന് പുറത്തേക്കു കടക്കാനായത്.

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരായ പ്രസ്താവന നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്നാണ് പി.സി ജോര്‍ജ് രാവിലെ പ്രസ്താവിച്ചത്. ആരു ജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.