ചുവട് ദ്രവിച്ച് മാലിന്യസംസ്കരണ പ്ലാന്റ്

എരുമേലി. പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് അപകാടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുളള പ്ലാന്റിന്റെ പ്രധാന ഭാഗമായ പുകക്കുഴലിന്റെ ചുവട് ഭാഗം ദ്രവിച്ച് അടർന്ന് സ്ഥാനം തെറ്റി നില്കുകയാണ്. പുകക്കുഴലിന് നൂറ് അടിയിലേറെ ഉയരമുണ്ട്. പ്രധാന പ്ലാന്റിൽ നിന്ന് അടർന്ന് മാറി നില്കുന്നതിനാൽ ഏതി നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. മാലിന്യം സംസ്കരിക്കുന്നതിനിടയിൽ പുകക്കുഴൽ നിലംപൊത്തിയാൽ വൻ അപകടം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പ‌ഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടത്തിയിട്ടും അറ്റകുററപ്പണി നടത്തുവാൻ അധികൃതർ തയ്യാറായിട്ടില്ലായെന്ന് ജീവനക്കാർ പറഞ്ഞു. വർഷം തൊറും ലക്ഷക്കണക്കിന് രൂപയാണ് മാലിന്യ സംസ്കരണ പ്രാന്റിന് അറ്റകുററപ്പണിയ്ക്കായി പ‌ഞ്ചായത്ത് ചിലവഴിക്കുന്നത്. അറ്റകുററപ്പണിയുടെ പേരിൽ ലക്ഷക്കണക്കിന് രൂപയിടെ അഴ
ിമതി നടക്കുന്നതിനാലാണ് സ്ഥിരമായി സംസ്കരണ പ്ലാന്റ് തകരാറിലാവുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പ്ലാന്റ് ഉണ്ടായിട്ടും കാര്യക്ഷമമായി സംസ്കരണം നടത്തുവാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. നിലവിൽ മാലിന്യം സംസ്കരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ മുടക്കി ചിരട്ട വാങ്ങി പ്ലാന്റിൽ സൂക്ഷിച്ചിട്ടുണ്ടങ്കിലും ഖര – ജൈവ മാലിന്യങ്ങൾ തരംതിരിക്കുകപോലും ചെയ്യാതെ എരുമേലി – കൊടിത്തàട്ടം പാതയോരത്ത് കത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ കൊടിത്തോട്ടം നിവാസികളും, വിവിധ സംഘടനകളും നിരവധി തവണ പരാതി നല്കിയതാണ്. ഇതിനെതിരെ നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രദേശത്ത് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മാലിന്യസംസ്കരണം എരുമേലി പഞ്ചായത്തിലെ സ്ഥിരം വിവാദ വിഷയമാണ്. നേർച്ചപ്പാറയിൽ പുതിയതായി നിർമ്മിച്ച മാലിന്യ സംസ്കരണ യൂണിറ്റും തുറക്കാനാവാതെ കിടക്കുകയാണ ്.

കൊടിത്തോട്ടം പ്ലാന്റിലെ പുകക്കുഴൽ അപകടാവസ്ഥയിലായതിനാൽ അടച്ച് പൂട്ടി നേർച്ചപ്പാറയിലെ പ്ലാന്റ് തുറക്കുവാനുളള അടിയന്തിര നടപടി പ‌ഞ്ചായത്ത് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.