ചൂടേറുന്നു ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍

കാഞ്ഞിരപ്പള്ളി : വേനല്‍ ചൂടേറിയതോടെ ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ സൂര്യതാപമേറ്റ് ആസ്​പത്രികളില്‍ ചികിത്സ തേടി എത്തുന്നുണ്ട്.

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൈക്ക് യാത്രികര്‍ക്കുമാണ് കൂടുതലായി സൂര്യതാപം ഏല്‍ക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയത്തെ കൊടുംചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്കാണ് കൂടുതലായും പൊള്ളലേല്ക്കുന്നത്.