ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം

കോട്ടയം ∙ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 14ന് 10നു ‘സ്മൃതിമധുരം-2016’ പൂർവവിദ്യാർഥി സംഗമം നടക്കും. ഇതോടനുബന്ധിച്ച് 80 കഴിഞ്ഞ പൂർവവിദ്യാർഥികളെ ആദരിക്കുന്ന ‘ഗുരുവന്ദനം’ പരിപാടിയും നടക്കും. പൂർവവിദ്യാർഥി സംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ അധ്യക്ഷത വഹിക്കും. മൂന്നിനു വിദ്യാഭ്യാസ – സംസ്കാരിക സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷതവഹിക്കും. അഞ്ചിന് പൂർവവിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, 6.30ന് ചലച്ചിത്ര-ടിവി താരങ്ങൾ അവതരിപ്പിക്കുന്ന ഗാനമേള, കോമഡിഷോ എന്നിവയും നടക്കും. സ്കൂളിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നു സ്വാഗതസംഘം വൈസ് ചെയർമാൻ വി.വി. കേശവൻ നമ്പൂ തിരി, ഹെഡ്മിസ്ട്രസ് പി. സുജാത, ഒ.ആർ. രംഗലാൽ എന്നിവർ അറിയിച്ചു.