ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍

ചെങ്ങളം: ദൈവ കരുണയുടെ തീര്‍ഥാടനകേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ നാളെ മുതല്‍ 14 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

നാളെ രാവിലെ 6.30ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് നൊവേന, വിശുദ്ധകുര്‍ബാന, വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ, സ്‌നേഹവിരുന്ന്, കലാസന്ധ്യ എന്നിവ നടക്കും.

12ന് രാവിലെ 6.30ന് വിശുദ്ധകുര്‍ബാന, നൊവേന. വൈകുന്നേരം നാലിന് നൊവേന, വിശുദ്ധകുര്‍ബാന – റവ.ഡോ. വിന്‍സെന്റ് ചിറ്റിലപ്പള്ളി എംസിബിഎസ്, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, ദിവ്യകാരുണ്യ വിസ്മയം. 13ന് രാവിലെ 6.30ന് വിശുദ്ധകുര്‍ബാന, നൊവേന, 10ന് രോഗശാന്തി ശുശ്രൂഷ, രോഗികള്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാന, വൈകുന്നേരം നാലിന് നൊവേന, വിശുദ്ധകുര്‍ബാന – ഫാ. ജൂബി മണിയങ്കേരില്‍ സിഎംഐ, 5.30ന് മരിയന്‍ പ്രഭാഷണം – ഫാ. ജോമോന്‍ കൈപ്പടക്കുന്നേല്‍, തുടര്‍ന്ന് വാഹന വെഞ്ചരിപ്പ്, ഏഴിന് ജപമാല പ്രദക്ഷിണം. 14ന് രാവിലെ 5.30ന് വിശുദ്ധകുര്‍ബാന, ഏഴിന് തിരുസ്വരൂപ പ്രതിഷ്ഠ, 7.15ന് നൊവേന, വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. മാത്യു പുതുമന, 10ന് നൊവേന, വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. തോമസ് മണ്ണൂര്‍. ഉച്ചയ്ക്ക് 12ന് ചെങ്ങളം വൈഎസ്എയുടെ ആഭിമുഖ്യത്തില്‍ ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, 3.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോര്‍ജ് നെടുംപറമ്പില്‍ ഒഎഫ്എം, ഫാ. ഡെന്നി ചോലംപള്ളില്‍ സിഎഫ്‌ഐസി, ഫാ.ആന്റണി കൊല്ലക്കൊമ്പില്‍, ഫാ. ജോസഫ് കൊല്ലക്കൊമ്പില്‍ സിഎസ്ടി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഫാ. പ്രസാദ് കുരിശുങ്കല്‍ സിഎസ്ടി സന്ദേശം നല്‍കും. 5.30ന് സെന്റ് ജോര്‍ജ് കപ്പേളയിലേക്ക് പ്രദക്ഷിണം, 6.30ന് പ്രസംഗം – പ്രഫ. സി.ടി. തങ്കച്ചന്‍, ഒമ്പതിന് ഗാനമേള.