ചെങ്ങളം സെന്റ് ജോസഫ് പള്ളിയിൽ ഊട്ടുതിരുനാൾ ഇന്നു കൊടിയേറും

ചെങ്ങളം ∙ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ ഊട്ടുതിരുനാൾ ഇന്നു മുതൽ 19 വരെ.

ഇന്ന് 4.30ന് കുരിശിന്റെ വഴി, അഞ്ചിന് കുർബാന ഫാ. ആന്റണി പാട്ടപറമ്പിൽ, ആറിനു കൊടിയേറ്റ് ഫാ. ബിജു ലോറൻസ്, 6.25ന് വിശുദ്ധ യൗസേഫ് പിതാവിനോടുള്ള നൊവേന, 6.50ന് ദിവ്യകാരുണ്യ ആ​രാധന. നാളെ മുതൽ 18 വരെ എല്ലാ ദിവസങ്ങളിലും 4.30ന് കുരിശിന്റെ വഴിയും അഞ്ചിനു കുർബാനയും 6.25ന് വിശുദ്ധ യൗസേഫ് പിതാവിനോടുള്ള നൊവേനയും 6.50ന് ദിവ്യകാരു​ണ്യ ആരാധനയും ഉണ്ടാകും.

പ്രധാന തിരുനാൾ ദിനമായ 19ന് 9.25ന് ജപമാല, തുടർന്നു ലുത്തിന, 10ന് തിരുനാൾ ദിവ്യബലി മോൺ. ജോസ് നവാസ് കാർമികത്വം വഹിക്കും. 11.30ന് പ്രദക്ഷിണം, 12ന് ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, ഒന്നിന് ആയിരങ്ങൾ പങ്കെടുക്കുന്ന ഊട്ടുനേർച്ച. തുടർന്നു പള്ളിയിലെ പ്രസിദ്ധമായ മുണ്ടും തോർത്തും നേർച്ച. പള്ളിയിൽ സമർപ്പിച്ച മുണ്ടും തോർത്തും സഞ്ജീവനി റീഹാബിലിറ്റേഷൻ സെന്റർ നെടുംകുന്നം പള്ളിപ്പടിക്കു നൽകുന്നതോടെ തിരുനാൾ സമാപിക്കും.