ചെങ്ങളത്ത് ‘സ്മൃതിമധുരം 2016’ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു

ചെങ്ങളം സൗത്ത് ∙ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവാധ്യാപക– പൂർവവിദ്യാർഥി സംഗമം ‘സ്മൃതിമധുരം 2016’ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. 80 വയസ്സു കഴിഞ്ഞ പൂർവവിദ്യാ‍ർഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ചു. ടി.ജി. വിജയകുമാർ, പി.വി. ഏബ്രഹാം, എം.എം. കമലാസനൻ, ടി.യു. സുരേന്ദ്രൻ, ജി. ഗോപകുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനത്തിൽ കെ. സുരേഷ് കുറുപ്പ് എംഎൽഎ മുത്തശ്ശിമാവിനെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.