ചെന്നൈയ്ക്ക് ഐപിഎല്ലില്‍ അവിശ്വസനീയ ജയം

ipl chennai wins dramatically

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നാല് വിക്കറ്റിന് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു.

166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഒരു പന്ത് ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആര്‍.പി.സിംഗ് എറിഞ്ഞ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. ഇതിനിടെയില്‍ ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ ഒരു റണ്‍ ഓടി നേടുകയും ചെയ്തതോടെ വിജയം സ്വന്തമാവുകയായിരുന്നു.

രവീന്ദ്ര ജഡേജ (പുറത്താവാതെ 38), എസ്.ബദരിനാഥ് (34), എം.എസ്.ധോണി (33), സുരേഷ് റെയ്ന (30) എന്നിവരുടെ ഇന്നിംഗ്സുകളാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ബാംഗളൂരിന് വേണ്ടി രവി രാംപോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സ് നേടി. എ.ബി.ഡിവില്ലിയേഴ്സ് (പുറത്താകാതെ 64), വിരാട് കോഹ്ലി (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗളൂരിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മയങ്ക് അഗര്‍വാള്‍ 24 റണ്‍സ് നേടി. ചെന്നൈയ്ക്ക് വേണ്ടി ക്രിസ് മോറിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

jadeja