ചെറുവള്ളി എസ്റ്റേറ്റില്‍നിന്ന് മാനേജ്‌മെന്റ് പുറത്തുപോകണം – ബി.ജെ.പി.

എരുമേലി: ചെറുവള്ളി തോട്ടം സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് തോട്ടം വിട്ടുപോകണമെന്ന് ബി.ജെ.പി. എരുമേലി വെസ്റ്റ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി കൈവശം വെച്ചതിന് പിഴയീടാക്കണമെന്നും ഭൂസംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.