ചെറുവള്ളി ക്ഷേത്രത്തിൽ ഉൽസവം 14ന് കൊടിയേറും

ചെറുവള്ളി ∙ ദേവീക്ഷേത്രത്തിൽ 14 മുതൽ 22 വരെ ഉൽസവം ആഘോഷിക്കും. തന്ത്രി താഴമൺമഠം കണ്‌ഠര് മോഹനര് മുഖ്യകാർമികത്വവും മേൽശാന്തി എച്ച്.ബി. ഈശ്വരൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. 14ന് വൈകിട്ട് 6.15ന് കൊടിക്കൂറ സമർപ്പണം, കൊടിക്കയർ സമർപ്പണം, തുടർന്ന് ദീപാരാധനയക്ക് ശേഷം കൊടിയേറ്റ്. വൈകിട്ട് 8.30ന് കലാവേദി ഉദ്‌ഘാടനം. ഒൻപതിന് ബാലെ. 15ന് രാവിലെ നാലിന് പള്ളിയുണർത്തൽ, ഗണപതിഹോമം, പുരാണപാരായണം, എട്ടിന് പന്തീരടിപൂജ, 10.30ന് നവകം വൈകിട്ട് അഞ്ചിന് ഭജന, 6.45ന് ദീപാരാധന. വൈകിട്ട് 8.30ന് കളമെഴുത്തുംപാട്ട്, വേദിയിൽ വൈകിട്ട് ഏഴിന് ഹരികഥ, ഒൻപതിന് നാടകം.

16ന് വൈകിട്ട് 8.30ന് കളമെഴുത്തുംപാട്ടും. ഉച്ചകഴിഞ്ഞ് രണ്ടിന് വേദിയിൽ കഥകളി. വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ഡോ. എൻ. ജയരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.പി. ഗോവിന്ദൻ നായർ, ദേവസ്വം കമ്മിഷണർ സി.പി. രാമരാജ പ്രേമപ്രസാദ്, ബോർഡ് അംഗങ്ങളായ പി.കെ. കുമാരൻ, അജയ് തറയിൽ, പി. സതീശ്‌ചന്ദ്രൻനായർ, ഡോ. ജെ. പ്രമീളാ ദേവി, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കെ.ആർ. മോഹൻലാൽ, ജി. മുരളീകൃഷ്‌ണൻ, ആർ. അജിത്‌കുമാർ, ജി. രഘുകുമാർ എന്നിവരെ ആദരിക്കും. രാത്രി 8.30ന് ഭജൻസ്. 17ന് വൈകിട്ട് അഞ്ചിന് കാഴ്‌ചശ്രീബലി, രാത്രി 8.30ന് എതിരേൽപ്പ്, 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും.

ഏഴിന് വേദിയിൽ ഓർഗൻ കച്ചേരി, 9.30ന് ഭരതനാട്യം. 18ന് വൈകിട്ട് അഞ്ചിന് കാഴ്‌ചശ്രീബലി, 8.30ന് എതിരേൽപ്പ്, 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും, രാത്രി ഏഴിന് വേദിയിൽ ഓട്ടൻതുള്ളൽ, ഒൻപതു മുതൽ സംഗീതസദസ്. 19ന് രാവിലെ ഒൻപതിന് ശ്രീബലി, 11ന് ഉൽസവബലി, 11.30ന് ഭജൻസ്, ഒന്നിന് പ്രസാദമൂട്ട്, നാലിന് കാഴ്‌ചശ്രീബലി, 8.30ന് എതിരേൽപ്പ്, 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും. വേദിയിൽ ഏഴു മുതൽ നൃത്തപരിപാടി. ഒൻപതിന് നാടോടിനൃത്തം.

20ന് രാവിലെ ഒൻപതിന് ശ്രീബലി, 11ന് ഉൽസവബലി, ഭജൻസ്, ഒന്നിന് പ്രസാദമൂട്ട്, അഞ്ചിന് കാഴ്‌ച്ചശ്രീബലി, ദീപാരാധന, സേവ, 8.30ന് എതിരേൽപ്പ്, വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും, രാത്രി ഏഴിന് ഭജൻസ്, ഒൻപതിന് ഗാനമേള. 21ന് രാവിലെ 11ന് ഉൽസവബലി, ഒന്നിന് ഉൽസവബലിദർശനം, വലിയകാണിക്ക, മഹാപ്രസാദമൂട്ട്, അഞ്ചിന് തിരുവുഴിച്ചിൽ, രാത്രി എട്ടിന് പൂരംഇടി, 11ന് ഗുരുസി. സമാപന ദിവസമായ 22ന് ഉച്ചയ്‌ക്ക് 12.15ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് തിരിച്ച് എഴുന്നള്ളിപ്പ്, ഏഴിന് അധ്യാത്മിക പ്രഭാഷണം –വ്യാസൻ അമനകര, രാത്രി 8.30ന് ആറാട്ട് എതിരേൽപ്പ്, 11ന് കൊടിയിറക്ക്. ആകാശവിസ്‌മയം, രാത്രി 12ന് ഭക്‌തിഗാനമേള.