ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു

ചെറുവള്ളി: ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി വില്ലേജില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം ആരംഭിച്ച മണിമല മേജര്‍ കുടിവെള്ള പദ്ധതിയിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

മണിമല, വെള്ളാവൂര്‍, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകളോടൊപ്പം ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി വില്ലേജും ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതാണ്. ചെറുവള്ളി കറുത്തമഞ്ഞാടിയില്‍ ടാങ്ക് നിര്‍മിച്ചിട്ട് വര്‍ഷങ്ങളായി. ടാങ്കിലേക്കുള്ള പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ വേനല്‍ക്കാലത്തും കുടിവെള്ളം ലഭ്യമാകാനിടയില്ല. ഈ കുടിവെള്ള പദ്ധതിയോടുള്ള അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.

മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പത്താംവാര്‍ഡ് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധറിന്റെ അധ്യക്ഷതയില്‍ മെംബര്‍ ഷാജി പാമ്പൂരി പ്രമേയം അവതരിപ്പിച്ച