ചെ​റു​വ​ള്ളി ഹോ​ട്ട്‌​സ്‌​പോ​ട്ട്


പൊ​ൻ​കു​ന്നം: ഒ​രാ​ൾ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വ​ള്ളി 13ാം വാ​ർ​ഡ് ഹോ​ട്ട്‌സ്‌​പോ​ട്ടാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ൽ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി​യ വി​മു​ക്ത​ഭ​ട​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ടു​ൾ​പ്പെ​ടു​ന്ന ചെ​റു​വ​ള്ളി 13ാം വാ​ർ​ഡ് ഹോ​ട്ട്‌സ്‌​പോ​ട്ട് ആ​ക്കി​യ​ത്. 
ചെ​റു​വ​ള്ളി അ​മ്പ​ലം – തേ​ക്കും​മൂ​ട് റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് ഗ​താ​ഗ​തം നി​രോ​ധി​ച്ചു. രോ​ഗി ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക്വാ​റ​ന്‍റൈ​ൻ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ​രി​ശോ​ധ​നാ​വി​ധേ​യ​നാ​ക്കി​യ​ത്. 
ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു​പേ​ർകൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​റും വീ​ടു​പ​ണി​യു​ടെ ആ​വ​ശ്യ​ത്തി​നെ​ത്തി​യ മേ​സ്തി​രി​യും പൊ​ൻ​കു​ന്ന​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ, കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ലെ അ​ഞ്ചു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.