ചേനപ്പാടി ഗവ. എൽപി സ്കൂളിൽ ഹൈടെക് മന്ദിരം ഉയരും

ചേനപ്പാടി ∙ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗവ. എൽപി സ്കൂളിനു ലഭിച്ച ഒരു കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന ഹൈടെക് മന്ദിരത്തിന്റെ ശിലാസ്ഥാപനം പി.സി.ജോർജ് എംഎൽഎ നിർവഹിച്ചു.

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് അംഗങ്ങളായ സുധാ വിജയൻ, അനിതാ സന്തോഷ്, എ.ആർ.രാജപ്പൻ നായർ, എഇഒ: പി.കെ.സരസമ്മ, ഹെഡ്മിസ്ട്രസ് പി.ബി.ഗിരിജ, പിടിഎ പ്രസിഡന്റ് പി.കെ.സന്തോഷ്‌കുമാർ, പി.കെ.അബ്ദുൽസലാം, എം.കെ.ജനാർദനൻ നായർ, കെ.പങ്കജാക്ഷിയമ്മ, മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.