ചോറ്റി ക്ഷേ​ത്ര​ത്തിൽ ഉത്സവം


ചോ​റ്റി: ശ്രീ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ടി​യേ​റ്റ് ഇ​ന്ന്. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ താ​ഴ​മ​ൺ മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​ർ തൃ​ക്കൊ​ടി​യേ​റ്റു​ന്ന​തോ​ടെ ഒ​ന്പ​തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും. നാ​ളെ രാ​ത്രി എ​ട്ടി​ന് ക​ൺ​വ​ൻ​ഷ​ൻ. 16ന് ​ഉ​ത്സ​വ​ബ​ലി, 19ന് ​പ​ള്ളി​വേ​ട്ട, 20ന് ​ആ​റാ​ട്ട്, 21ന് ​മ​ഹാ​ശി​വ​രാ​ത്രി. ശി​വ​രാ​ത്രി ദി​വ​സം ന​ട​ക്കു​ന്ന കാ​വ​ടി​യാ​ട്ട​ത്തി​ൽ മേ​ള​ങ്ങ​ൾ, കാ​വ​ടി​ക​ൾ, മ​ല​ബാ​ർ തെ​യ്യം, രാ​മ​നാ​ട്ടും, മ​യി​ലാ​ട്ടം എ​ന്നി​ങ്ങ​നെ അ​ണി​നി​ര​ക്കും.