ച​ര​ക്കു​വാ​ഹ​ന​ത്തി​ൽ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച​ത് ത​ട​ഞ്ഞു

എ​രു​മേ​ലി: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പി​ക്കപ്പ് വാ​ഹ​ന​ത്തി​ൽ എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് എ​രു​മേ​ലി​ക്ക​ടു​ത്ത് കൊ​ര​ട്ടി പാ​ല​ത്തി​ന​ടു​ത്ത് വ​ച്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തീ​ർ​ഥാ​ട​ക​രോ​ട് ച​ര​ക്ക് വാ​ഹ​ന​മൊ​ഴി​വാ​ക്കി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു. ച​ര​ക്ക് വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച​താ​ണെ​ന്ന് തീ​ർ​ഥാ​ട​ക​രെ പോ​ലീ​സ് അ​റി​യി​ച്ചു. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​മോ ന​ഷ്‌​ട​പ​രി​ഹാ​ര​മോ ല​ഭി​ക്കി​ല്ല.

ഏ​താ​നും വ​ർ​ഷം മു​മ്പ് ക​ണ​മ​ല​യി​ൽ ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന 11 തീ​ർ​ഥാ​ട​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ നി​യ​മം ത​ട​സ​മാ​യ​തോ​ടെ​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.