ജനകീയ കൂട്ടായ്മയില്‍ പൂതക്കുഴി -പട്ടിമറ്റം റോഡ് ഡോ.എന്‍. ജയരാജ്‌ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു

4-web-pattimattam-road
കാഞ്ഞിരപ്പള്ളി: നിര്‍മ്മാണം പൂര്‍ത്തീകരിച്ച പട്ടിമറ്റം പൂതക്കുഴി റോഡിന്‍റെ ഉദ്‌ഘാടനം ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു.

1.72 കോടി രൂപ ചിലവഴിച്ചാണ്‌ എരുമേലി റോഡിലേക്കുള്ള സമാന്തരപാത എന്ന നിലയില്‍ എട്ട്‌ മീറ്റര്‍ വീതിയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ അഡ്വ. പി.എ. ഷെമീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്‍റൊ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. പി.എ. സലിം, മറിയാമ്മ ജോസഫ്‌, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ബി.ജയചന്ദ്രന്‍, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗം പൊന്നമ്മ ശശി, വാര്‍ഡംഗം സുരേന്ദ്രന്‍ കാലായില്‍ , ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ്‌ ജെസി ഷാജന്‍, ബേബി വട്ടയ്‌ക്കാട്ട്‌, സുനില്‍ തേനംമാക്കല്‍ , നെസീമാ ഹാരിസ്‌, മണി രാജു, ഷക്കീല ഷാജി, നിബു ഷൗക്കത്ത്‌, അംബികാ മോഹനന്‍, റോസമ്മ തോമസ്‌, സി.പി.എം ഏരിയാ സെക്രട്ടറി പി.ഷാനവാസ്‌, വി.പി.ഇസ്‌മായില്‍ , വി.പി.ഇബ്രാഹിം, അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ , അബ്‌ദുള്‍ കരീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

5-web-pattimattam-road

6-web-pattimattam-road