ജനകീയ കൂട്ടായ്മ നടത്തി

മുണ്ടക്കയം: മാവോയിസ്റ്റ് തീവ്രവാദ നിലപാടുകള്‍ക്കെതിരെ സി. പി. എമ്മിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. രാജേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഷാനവാസ്, വി. പി. ഇസ്മായില്‍, തങ്കമ്മ ജോര്‍ജുകുട്ടി, പി. എസ്. സുരേന്ദ്രന്‍, എസ്. ഷാജി, സി. വി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.