ജനകീയ പ്രക്ഷോഭ ജാഥ

മുണ്ടക്കയം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ  ജനങ്ങൾക്ക് ഇന്ന് ജീവിത ഭാരവും ദുരിതവുമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് എം.എം ഹസൻ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ മുണ്ടക്കയം ബ്ലോക്കിലെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ പിഴിയുന്ന ബഡ്ജറ്റിൽ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നുമില്ല. കേന്ദ്ര സർക്കാരിൻ്റെ നയം വിൽപ്പനയും വിഭജനവുമാണെന്ന് ഹസ്സൻ കൂട്ടിച്ചേർത്തു.

ബ്ലോക്ക് പ്രസിഡൻ്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യ കുഴൽനാടൻ മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ ജോഷി ഫിലിപ്പ്, നേതാക്കൻമാരായ പി.എ സലിം, റോണി.കെ.ബേബി, സിബി ചേനപ്പാടി, പ്രകാശ് പുളിക്കൻ, പി.എ ഷെമീർ, നൗഷാദ് ഇല്ലിക്കൻ, റ്റി.വി ജോസഫ്, എം.എൻ അപ്പുക്കുട്ടൻ, സജി കൊട്ടാരം, മാഗി ജോസഫ്, കെ.എസ് രാജു, മോഹൻദാസ് പഴുമല,  എന്നിവർ പ്രസംഗിച്ചു. പാറത്തോട്ടില്‍ നിന്നാരംഭിച്ച ജാഥ പള്ളിപ്പടി, വെളിച്ചിയാനി, ചോറ്റി, ചിറ്റടി, മുപ്പത്തിയൊന്നാം മൈൽ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുണ്ടക്കയത്ത് സമാപിച്ചു. ബോബി.കെ.മാത്യു, കെ.കെ ജനാർദ്ദനൻ, ടി.ടി.സാബു,  പി.കെ.രമേശന്‍,  ബെന്നി ചേറ്റുകുഴി, ഷീബാദിഫായിന്‍, അനിത സന്തോഷ്, സൂസമ്മ മാത്യു, വിപിന്‍ അറക്കല്‍, സി.എ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.