ജനതാ കർഫ്യൂ ആരംഭിച്ചുകോവിഡിനെ ചെറുക്കാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കി രാജ്യമിന്ന് ജനതാ കർഫ്യൂവിൽ. രാവിലെ 7 ആരംഭിച്ച കർഫ്യൂ രാത്രി 9 വരെ ഇന്ത്യയൊട്ടാകെ സ്തംഭിപ്പിക്കും. ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കേരള സർക്കാരും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

∙ രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി ഒരു സർവീസും നടത്തില്ല. ഒഴിച്ചുകൂടാനാവാത്ത വിഭാഗങ്ങളിൽ നാമമാത്രമായ ജീവനക്കാരേ ജോലിയിലുണ്ടാകൂ. രാജ്യമാകെ നാലായിരത്തോളം ട്രെയിനുകൾ റദ്ദാക്കി.

∙ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി.

∙ കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ കത്ത്

∙ നന്ദി പ്രകടനം ഓർമിപ്പിക്കാൻ 5 മണിക്ക് സൈറൻ മുഴക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം.

ഇന്ന് ഉണ്ടാവില്ല

∙ പാസഞ്ചർ അടക്കം ട്രെയിൻ

∙ മെട്രോ റെയിൽ സർവീസ് 

∙ സ്വകാര്യ ബസ്, കെഎസ്ആർടിസി 

. ഹോട്ടലുകൾ, ബാറുകൾ, ബവ്റിജസ് ഷോപ്പ്

∙ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ

ഇന്ന് ഉണ്ടാവും

∙ വിമാന സർവീസുകൾ പരിമിത തോതിൽ

∙ പെട്രോൾ പമ്പ് (ചിലയിടങ്ങളിൽ തുറക്കില്ല)

∙ മെഡിക്കൽ  ഷോപ്പ്

∙ അവശ്യ ദീർഘദൂര ട്രെയിനുകൾ

ചെയ്യേണ്ടത്

വീടും പരിസരവും ശുചിയാക്കണം

അവർക്ക് ആദരം. കയ്യടി

കോവിഡിനെ നേരിടാൻ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ള എല്ലാവർക്കുമായി ഇന്ന് വൈകിട്ട് 5 മണിക്ക് ഏതാനും നിമിഷങ്ങൾ നമുക്കു മാറ്റി വയ്ക്കാം.  അവരെ അഭിനന്ദിച്ച്, ആദരമർപ്പിച്ച് നമുക്കെല്ലാം ചേർന്ന് കയ്യടിക്കാം; പിന്തുണയർപ്പിക്കാം. 

– രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണം. വൈകിട്ട് 5ന് ബാൽക്കണിയിലോ ജനാലക്കരികിലോ നിന്ന്, കോവിഡ് നിയന്ത്രണത്തിന് അവശ്യമേഖലകളിൽ സേവനം ചെയ്യുന്നവർക്ക് നന്ദി അർപ്പിക്കാൻ കയ്യടിക്കുകയോ മണിയടിക്കുകയോ പാത്രങ്ങൾ കൂട്ടിമുട്ടിക്കുകയോ ചെയ്യണം’’

∙ പ്രധാനമന്ത്രി നരേന്ദ്ര മോദി

 ‘‘രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് ഇരിക്കണം. വൈകിട്ട് 5ന് ബാൽക്കണിയിലോ ജനാലക്കരികിലോ നിന്ന്, കോവിഡ് നിയന്ത്രണത്തിന് അവശ്യമേഖലകളിൽ സേവനം ചെയ്യുന്നവർക്ക് നന്ദി അർപ്പിക്കാൻ കയ്യടിക്കുകയോ മണിയടിക്കുകയോ പാത്രങ്ങൾ കൂട്ടിമുട്ടിക്കുകയോ ചെയ്യണം.’’

∙ മുഖ്യമന്ത്രി പിണറായി വിജയൻ

“വീടുകളിൽ കഴിയുന്നവർ അവരവരുടെ വീടും പരിസരവും ശുചിയാക്കണം. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സയിലും പങ്കാളികളായിരിക്കുന്നത്. മക്കളെപോലും കാണാതെ  ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ഇവരെ ആദരിക്കുന്നതാകട്ടെ ഇന്നത്തെ സായന്തനം’’.