ജനമുന്നേറ്റ സമിതി പാലമ്പ്രയിൽ സൌജന്യ ആയുര്‍വേദമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

1-JMS-WEB-press-meet

പാലമ്പ്ര: ജനമുന്നേറ്റ സമിതി, ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള പാറത്തോട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 15ന് രാവിലെ 9.30 മുതല്‍ ഒന്നു വരെ പാലമ്പ്ര ഗദ്സമേനി പാരീഷ്ഹാളില്‍ സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും.

മഴക്കാല രോഗങ്ങള്‍, ആയുര്‍വേദ ചികിത്സാവിധികള്‍ എന്നിവ ക്യാമ്പില്‍ നടക്കും. ജെഎംഎസ് ചെയര്‍മാന്‍ അഡ്വ. സെബാസ്റ്യന്‍ കുളത്തുങ്കലിന്റെ അധ്യക്ഷതയില്‍ പാലമ്പ്ര ഗദ്സമേനി പള്ളി വികാരി ഫാ. ബോബി വടയാറ്റുകുന്നേല്‍ സിഎംഐ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് മെംബര്‍മാരായ ജോസ് കൊച്ചുപുര, ജോളി ഡൊമിനിക്, അഡ്വ. എന്‍.ജെ. കുര്യാക്കോസ്, സിബി ബാബു, റെസീന കുഞ്ഞുമുഹമ്മദ്, ടോമി തോമസ്, പി.സി. ജോസഫ് പാറടി എന്നിവര്‍ പ്രസംഗിക്കും.