ജല​സം​ര​ക്ഷ​ണ ന​യം വേ​ണമെന്ന്

പൊ​ൻ​കു​ന്നം: സം​സ്ഥാ​ന​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം തീ​വ്ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ‍​യും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലൈ​സ​ൻ​സ​്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടോ​വ​ശ്യ​പ്പെ​ട്ടു.

ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും നി​ർ​ദി​ഷ്ട ദൂ​ര​ത്തി​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​മ്പോ​ൾ ഭൂ​മി​യി​ൽ ജ​ല​ത്തി​ന്‍റെ അ​ള​വ് ഉ​യ​ർ​ത്തു​വാ​നും സം​ഭ​ര​ണ​തോ​ത് വ​ർ​ധി​പ്പി​ക്കു​വാ​നും സാ​ധി​ക്കും. ഇ​ത്ത​രം ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​ക വ​ഴി ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​ദൗ​ർ​ല​ഭ്യ​ത​ക്കൊ​രു പ​രി​ഹാ​രം കാ​ണു​വാ​നും സാ​ധി​ക്കും. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ൽ കൂ​ടി ജ​ല സം​ര​ക്ഷ​ണ ന​യം ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സ​നി​ൽ​കു​മാ​ർ, ആ​ർ.​എ​സ്. അ​നി​ൽ​കു​മാ​ർ പൊ​ൻ​കു​ന്നം, വി​ജ​യ​കു​മാ​ർ ബി, ​പ്ര​ദീ​പ് കു​മാ​ർ കെ.​എ​ൻ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.