ജാഗ്രത ആഹ്വാന യാത്രയ്ക്ക് സ്വീകരണം നല്‍കി

കാഞ്ഞിരപ്പള്ളി: മദ്യാധികാരവാഴ്ചയ്‌ക്കെതിരേ ജനാധികാര വിപ്ലവം എന്ന മുദ്രാവാക്യവുമായി കേരള മദ്യനിരോധന സമിതി നടത്തിയ ജാഗ്രത ആഹ്വാന യാത്രയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി.

രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് കൊച്ചുപറമ്പില്‍, പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു. മദ്യവിമുക്ത ഭാരതം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്15 ലക്ഷം കേരളീയര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര നടത്തിയത്. രൂപതയിലെ വിവിധ ഇടവകാംഗങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി രൂപത ഭാരവാഹികള്‍ ജാഥാക്യാപ്റ്റനു കൈമാറി.