ജിന്‍സിയുടെ വിപദി ധൈര്യം മരണത്തെ വഴിമാറ്റി … ഉരുള്‍പൊട്ടലില്‍ തകർന്ന വീട്ടിൽ നിന്നും അമ്മയും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.

ജിന്‍സിയുടെ വിപദി ധൈര്യം മരണത്തെ വഴിമാറ്റി … ഉരുള്‍പൊട്ടലില്‍  തകർന്ന വീട്ടിൽ  നിന്നും അമ്മയും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി: ഇനി ഒരിക്കലും അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയാണ് ജിന്സിക്ക്‌.

കൊലവിളിയോടെ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറിയ ഉരുളിൽ പെട്ട് നാല് കുഞ്ഞുങ്ങളെയും മാറിൽ ചേർത്ത് പിടിച്ചു ഭയാനകമായ മരണത്തെ മുന്നിൽ കണ്ടു , കാലുകൾ രണ്ടും കല്ലുകൾക്കിടയിൽ പെട്ട് എണീകകുവാൻ പോലും കഴിയാതെ കുറ്റാകുരിരുട്ടിൽ ഒരമ്മ ..അത് ജിൻസി അല്ലാതെ മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ വിധി ചിലപ്പോൾ മറ്റൊന്നായേനെ .

കഴിഞ്ഞ ദിവസം രാത്രിയില്‍ മാങ്ങാപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആ അമ്മയും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. പാറത്തോട് പഞ്ചായത്തിലെ ചിറ്റടി മാങ്ങപ്പാറ തെക്കേവീട്ടില്‍ പി.ബി. ബിജുമോന്റെ ഭാര്യ ജിന്‍സി (37), മക്കളായ എയ്ഞ്ചല്‍(12), നയന(9), ബെല്ല(7), ആല്‍ഫിന്‍(5) എന്നിവരാണ് രക്ഷപ്പെട്ടത്.

ഞായറാഴ്ച രാത്രി 10.30 നോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ കല്ലുംമണ്ണും വീടിന്റെ ഭിത്തി തകര്‍ത്ത് കിടപ്പ് മുറിയിലേക്ക് ഇരച്ച്‌ കയറി ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ ദേഹത്തേയ്ക്ക് വീണു. അപകടത്തിപ്പെട്ട ഇവരെ രക്ഷിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം മണിക്കൂറുകള്‍ നീണ്ടു.

തുര്‍ച്ചയായി പെയുന്ന മഴയില്‍ ഭയാനകമായ ശബ്ദം കേട്ട് പേടിച്ച ജിന്‍സി ഉറങ്ങിക്കിടക്കുന്ന മക്കളുടെ അടുത്ത് ഇരിക്കുമ്ബോഴാണ് കല്ലും മണ്ണും ഭിത്തി തകര്‍ത്ത് മലവെള്ളത്തിനൊപ്പം മുറിയിലേക്ക് ഒഴുകി കയറിയത്. എഴുന്നേല്‍ക്കാന്‍ പോലുമാകാതെ ജിന്‍സിയുടെ കാല്‍ ഭിത്തിയ്ക്കും കട്ടിലിനും ഇടയിലായിപ്പോയി. ഇതിനിടയില്‍ മണ്ണും വെള്ളവും ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്ക് വീണു. ഒപ്പം വൈദ്യുതി ബന്ധവും നിലച്ചു. ധൈര്യം വെടിയാതെ ജിന്‍സി തന്റെ കൈയിലിരുന്ന ചാര്‍ജ് തീരാറായ മൊബൈല്‍ ഫോണ്‍ വഴി വീടിന് സമീപത്ത് താമസിക്കുന്ന മാതാപിതാക്കളെ വിളിച്ചു.

ഫോണിലൂടെ കരച്ചില്‍ കേട്ടമാത്രയില്‍ ഇവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ദുരന്തത്തിന്റെ ആഴമറിയുന്നത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപ വാസികള്‍ എത്തി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. കട്ടില്‍ വെട്ടിപ്പൊളിച്ചാണ് ജിന്‍സിയെ രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ ജിന്‍സിയും ദേഹത്തും കാലിനും പരിക്കേറ്റ മകള്‍ ബെല്ലയും 26-ാം മൈല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

2-web-jincy-orul-pottal

1-web-jincy-orul-pottal

1-web-chittadi-orul-pottal

4-web-chittadi-oru-pottal

3-web-chittadi-orul-pottal

2-web-chittadi-orul-pottal