ജില്ലാതല കേരളോൽസവം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: സംസ്ഥാന യുവജനക്ഷേമ ബോർഡും, ജില്ലാ – ബ്ലോക്-ഗ്രാമ പഞ്ചായത്തുകളും സംയുക്കമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോൽസവം – 2019 ന് കാഞ്ഞിരപ്പള്ളി ആതിഥ്യമരുളും. നവം.22,23,24 തീയതികളിലായി നടക്കുന്ന കേരളോൽസവം 22 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളിയിലെയും,പരിസര പ്രദേശങ്ങളിലെയും വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.കേരളോത്സവ പരിപാടികളുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നവം. 9 ശനിയാഴ്ച്ച വൈകിട്ട് 4.30 ന് കുരിശു കവലയിലുള്ള എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിൽ ചേരും.ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി, യുവജന സംഘടന, കലാ-സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങി എല്ലാ മേഖലയിലുള്ളവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ എന്നിവർ അഭ്യർഥിച്ചു.