ജില്ലാ പ്രവാസി സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് കാഞ്ഞിരപ്പള്ളിയിൽ

ജില്ലാ പ്രവാസി സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ജില്ലാ പ്രവാസി സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം 31 ഒന്നുമുതല്‍ കാഞ്ഞിരപ്പള്ളിയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിൽ പാറത്തോട് പള്ളപ്പടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസ് ആണ് കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇടപാടുകാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലം എന്ന നിലക്കാണ് ഓഫീസ് ആണ് കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റുന്നത്.

കാഞ്ഞിരപ്പള്ളി ടൗണ്‍ ജുമാ മസ്ജിദിനു സമീപം കട്ടൂപ്പാറ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ ഉദ്ഘാടനം 31 ന് രാവിലെ 11.30 ന് ആന്റോ ആന്റണി എംപി നിര്‍വഹിക്കും.

ബാങ്ക് സെക്രട്ടറി എന്‍.എം. ഷരീഫ് അധ്യക്ഷത വഹിക്കും. ഡോ.എന്‍ ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കും.

പത്ര സമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി എന്‍.എം ഷരീഫ്, പ്രസിഡന്റ് പി.എച്ച.് ഇസ്മായില്‍, അബ്ദുള്‍സലാം പിച്ചകപ്പള്ളിയില്‍, ഫസലി പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു. .