ജി​ല്ലാ പ​ഞ്ചാ​യ​ത്തുത​ർ​ക്കം കു​രു​ക്കാ​കു​മോ; യു​ഡി​എ​ഫി​ന് ആ​ശ​ങ്ക


കാ​ഞ്ഞി​ര​പ്പ​ള്ളി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന് യു​ഡി​എ​ഫി​ന് ആ​ശ​ങ്ക. വി​ഷ​യ​ത്തി​ൽ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ്, മു​സ്‌​ലിം​ലീ​ഗ് നേ​തൃ​ത്വ​ങ്ങ​ൾ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​ന്‍റെ രാ​ജി വി​ഷ​യ​മാ​ണ് നി​ല​വി​ൽ ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ധാ​ന ത​ർ​ക്കം. ജോ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ യു​ഡി​എ​ഫി​ലെ ഒ​രു​വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ന്‍റെ പ​രി​ധി​യി​ലു​ള്ള ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണ​മാ​റ്റ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടാ​കും. ഇ​ത് യു​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. 

നി​ല​വി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രം​ഗ​വു​മാ​ണു​ള്ള​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം, മു​സ്‌​ലിം ലീ​ഗ്, കോ​ണ്‍​ഗ്ര​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​ഴി​ൽ അ​ഞ്ചു പ​ഞ്ചാ​യ​ത്തും ഭ​രി​ക്കു​ന്ന​ത്. എ​രു​മേ​ലി, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം കൈ​യാ​ളു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. പാ​റ​ത്തോ​ട്ടി​ൽ ആ​റി​ൽ അ​ഞ്ചും മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടു വീ​ത​വും കൂ​ട്ടി​ക്ക​ലി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും മൂ​ന്നു വീ​ത​വും മ​ണി​മ​ല​യി​ൽ ഒ​ന്നും അം​ഗ​ങ്ങ​ൾ ജോ​സ് വി​ഭാ​ഗ​ത്തി​ന് ഒ​പ്പ​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം ന​ഷ്ട​പ്പെ​ടു​മെ​ന്ന​താ​ണ് സ്ഥ​തി.
ഇ​താ​ണ് ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ളെ പി​ണ​ക്കാ​തെ കൊ​ണ്ടു​പോ​കാ​ൻ യു​ഡി​എ​ഫി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.