ജീവനക്കാരികള്‍ക്ക് ഇരിപ്പിടമില്ല: ആലുവ സീമാസിനെതിരെ നടപടിക്ക് ശുപാര്‍ശ

ജീവനക്കാരികള്‍ക്ക് ഇരിപ്പിടമില്ല: ആലുവ സീമാസിനെതിരെ നടപടിക്ക് ശുപാര്‍ശ

വനിത ജീവനക്കാര്‍ക്ക് ഇരിപ്പിടം അനുവദിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ആലുവ സീമാസ് ടെക്സ്റ്റൈല്‍സിനെതിരെ നടപടിക്ക് സംസ്ഥാന വനിത കമ്മീഷന്‍ ലേബര്‍ കമ്മീഷണറോട് ശുപാര്‍ശ ചെയ്തു. വനിത ജീവനക്കാര്‍ക്ക് ഇരിപ്പിടം അനുവദിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

തുണിക്കടകളില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് കമ്മീഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയത്. ആലുവ സീമാസ് ടെക്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അധിക ജോലി സമയത്തിന് പുറമേ, ശമ്പളം നല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ രജിസ്ററില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള സമിതിയും സ്ഥാപനത്തില്‍ രൂപീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് വനിത കമ്മീഷന്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ ഡയറക്ടര്‍ അനില്‍കുമാര്‍, കമ്മീഷനംഗം ലിസി ജോസ് എന്നിവരാണ് പരിശോധന നടത്തിയത്.