ജീവിതം ക്രിക്കറ്റിന് മാത്രമായി

s91
മറ്റെല്ലാം മാറ്റിവച്ച് ജീവിതം ക്രിക്കറ്റിന് മാത്രമായി സമര്‍പ്പിച്ച് ലക്ഷ്യബോധത്തോടെ മുന്നേറിയതാണ് സച്ചിന്‍ ടെണ്ടുല്‍കര്‍ എന്ന ബാലനെ ക്രിക്കറ്റിന്‍റെ ദൈവമാക്കി മാറ്റിയത്. മുന്നോട്ടുള്ള വഴികള്‍ തുറക്കാന്‍ സച്ചിന്‍ കഠിന പരിശ്രമം നടത്തിയിരുന്നത് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു. അന്നും ഇന്നും ശിവാജി പാര്‍ക്കിലെത്തുന്നവര്‍ക്ക് ആവേശം സച്ചിന്‍ ടെണ്ടുല്‍കറാണ്.

കോച്ച് രമാകാന്ദ് അചരേക്കറുടെ ക്യാമ്പില്‍ സ്ഥിരമായ ഒരിടം തേടിയാണ് ബാന്ദ്രയില്‍ താമസിച്ചിരുന്ന സച്ചിന്‍ ശിവാജി പാര്‍ക്കിലെത്തിയത്. അതിനായി താമസവും സ്കൂളുമെല്ലാം പിന്നീട് ശിവാജി പാര്‍ക്കിന് അടുത്തേക്ക് മാറ്റി. വളര്‍ന്ന് വലുതായ സച്ചിന്റെ പരിശീലനം ശിവാജി പാര്‍ക്കിന് പുറത്തേക്ക് മാറി എങ്കിലും, സചിനൊപ്പം ഇവിടെ പരിശിലനം തുടങ്ങിയവ്‍ ഇന്നും പാര്‍ക്കിലുണ്ട്. സച്ചിന്‍റെ കഠിന പ്രയത്നം അന്നേ കൂട്ടുകാരെ അമ്പരപ്പിക്കുമായിരുന്നു.

കോഹിനൂര്‍ പ്ലാസയിലെ അമ്മൂമ്മയുടെ വീട്ടിന്‍ നിന്നാണ് സച്ചിന്‍ പരിശീലനത്തിന് വന്നിരുന്നതെന്നു സിസിഐ കോച്ച് അനില്‍ സാവന്ദ് പറയുന്നു. രാവിലെ ആറര, ആറേമുകാകലിന് പരിശിലനത്തിനെത്തും. രാവിലത്തെ പരിശിലനവും മാച്ചും കഴിഞ്ഞ് ഓരോ നെറ്റിലും മാറിമാറി നിരവധി തവണ സ്വന്തമായി പ്രാക്ടീസ് തുടരുമായിരുന്നു. രാത്രി എട്ടരക്കാണ് മടക്കം. അങ്ങിനെയാണ് അദ്ധേഹം ഇന്ത്യന്‍ ടീമിലെത്തിയത്. ക്യാമ്പില്‍ വളരെ തമാശക്കാരനായിരുന്നു സചിന്‍. പരിശിലനം കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ ഒഴിപ്പിച്ചു വെക്കും. ചിലപ്പോള്‍ മറ്റുള്ളവരുടെ വസ്ത്രം അണിഞ്ഞ് നടക്കും. അതുപോലെ മറ്റൊള്‍ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്ന സച്ചിന്‍റെ മകളടക്കം നൂറുകണക്കിന് കുട്ടികളാണ് ശിവാജി പാര്‍ക്കില്‍ ഇന്ന് ക്രിക്കറ്റ് പരിശിലുക്കുന്നത്. എല്ലാവര്‍ക്കും സച്ചിനാകണം.