ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ​എ​സ്ഇ​ബി​യു​ടെ ജീ​പ്പും ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​രു​മേ​ലി തു​മ​രം​പാ​റ വ​ഴി​പ​റ​മ്പി​ല്‍ സ​ന്ദീ​പി (30) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ ജീ​പ്പ് സ​മാ​ന്ത​ര​പാ​ത​യാ​യ ഓ​രു​ങ്ക​ല്‍ പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.