ജെസ്‌ന തിരോധനം; പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം പുരോഗമിക്കവേ പ്രതികരണങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ജെസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതി പ്രതികരണങ്ങള്‍ നിയന്ത്രിച്ചത്. ഹര്‍ജി ജൂണ്‍ 25-ലേക്ക് മാറ്റി.

പി.സി.ജോര്‍ജ് എംഎല്‍എ ജെസ്‌നയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ജെസ്‌നയുടെ പിതാവിന്റെ ദുര്‍നടപ്പുമായി മകളുടെ തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നുമാണ് ജോര്‍ജ് ആവശ്യപ്പെട്ടത്. ഇതിനെതിടെ ജെസ്‌നയുടെ കുടുംബം രംഗത്തിയിരുന്നു.