ജെ​സ്നയുടെ തിരോധാനം: മൊ​ബൈ​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ത്തു

മുക്കൂട്ടുതറ : ജെ​​സ്ന​​യും ബ​​ന്ധു​​ക്ക​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും ന​​ട​​ത്തി​​യ മൊ​​ബൈ​​ൽ ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ത്ത​​തോ​​ടെ ജെ​​സ്ന തി​​രോ​​ധാ​​ന​​ക്കേ​​സ് അ​​ന്വേ​​ഷ​​ണം വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക്. ജെ​​സ്ന​​യെ കാ​​ണാ​​താ​​യ മാ​​ർ​​ച്ച് 22ലെ ​​എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​ലെ സി​​സി​​ടി​​വി​​യി​​ൽ​​നി​​ന്നു മാ​​ഞ്ഞു​​പോ​​യ ദൃ​​ശ്യ​​ങ്ങ​​ൾ വീ​​ണ്ടെ​​ടു​​ക്കാ​​നാ​​കു​​മെ​​ന്ന സൂ​​ച​​ന​​യും പോ​​ലീ​​സി​​നു വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​യി. ബ​​സ് സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള ഷൂ ​​ക​​ട​​യി​​ലെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളാ​​ണു വീ​​ണ്ടെ​​ടു​​ത്തു​​വ​​രു​​ന്ന​​ത്.

ജെ​​സ്ന ന​​ട​​ത്തി​​യ​​തും ജെ​​സ്ന​​യ്ക്ക് ല​​ഭി​​ച്ച​​തു​​മാ​​യ ഒ​​ട്ട​​ന​​വ​​ധി ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ സാ​​റ്റ​​ലൈ​​റ്റ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സാ​​ങ്കേ​​തി​​ക വി​​ഭാ​​ഗ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ വി​​വി​​ധ ഫോ​​ണ്‍ ക​​ന്പ​​നി​​ക​​ളി​​ൽ​​നി​​ന്നാ​​ണു വീ​​ണ്ടെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. അ​​ര മി​​നി​​റ്റു മു​​ത​​ൽ അ​​ര മ​​ണി​​ക്കൂ​​ർ വ​​രെ നീ​​ളു​​ന്ന​​താ​​ണ് ഈ ​​സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ. കു​​ടും​​ബ​​വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളും പ​​ഠ​​ന​​വി​​ഷ​​യ​​ങ്ങ​​ളു​​മാ​​ണ് ഇ​​തി​​ലെ ഉ​​ള്ള​​ട​​ക്ക​​മേ​​റെ​​യും. മു​​ണ്ട​​ക്ക​​യം പു​​ഞ്ച​​വ​​യ​​ൽ സ്വ​​ദേ​​ശി​​യാ​​യ ആ​​ണ്‍​സു​​ഹൃ​​ത്തു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​ൻ​​മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

മു​​ൻ​​പ് ജെ​​സ്ന ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന സ്മാ​​ർ​​ട്ട് ഫോ​​ണി​​ലെ കോ​​ളു​​ക​​ളും ജെ​​സ്ന​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ, ജെ​​സ്ന പ​​തി​​വാ​​യി വി​​ളി​​ച്ചി​​രു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ എ​​ന്നി​​വ​​രു​​ടെ കോ​​ളു​​ക​​ളും വീ​​ണ്ടെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കെ അ​​ന്വേ​​ഷ​​ണം ഏ​​താ​​നും വ്യ​​ക്തി​​ക​​ളി​​ലേ​​ക്കു കേ​​ന്ദ്രീ​​ക​​രി​​ക്കു​​ക​​യാ​​ണ്. മൂ​​ന്നു സ​​ഹ​​പാ​​ഠി​​ക​​ളും ചി​​ല ബ​​ന്ധു​​ക്ക​​ളു​​മാ​​യി ന​​ട​​ത്തി​​യ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളാ​​ണ് ഇ​​തി​​ൽ ഏ​​റ്റ​​വും നി​​ർ​​ണാ​​യ​​കം. പ​​ഴ​​യ മോ​​ഡ​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ ജെ​​സ്ന ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​പ്പോ​​ഴ​​ത്തെ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും വീ​​ണ്ടെ​​ടു​​ക്കാ​​ൻ ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്.

ജെ​​സ്ന​​യു​​ടെ ഫോ​​ണ്‍ വി​​ളി​​ക​​ൾ ഏ​​റെ​​യും അ​​ടു​​ത്ത ഏ​​താ​​നും ബ​​ന്ധു​​ക്ക​​ളി​​ലും സ​​ഹ​​പാ​​ഠി​​ക​​ളി​​ലും കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു. ഫോ​​ണി​​ൽ ന​​ട​​ത്തി​​യ ചി​​ല സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ കേ​​സി​​ൽ അ​​തി​​നി​​ർ​​ണാ​​യ​​ക​​മാ​​ണെ​​ന്നു പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി.

എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​ത്തെ ഷൂ ​​ക​​ട​​യി​​ൽ നി​​ന്നെ​​ടു​​ത്ത സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ മാ​​ഞ്ഞു​​പോ​​യ ഏ​​താ​​നും ഭാ​​ഗ​​ങ്ങ​​ൾ തി​​രു​​വ​​ന​​ന്ത​​പു​​രം സൈ​​ബ​​ർ ഡോ​​മി​​ൽ പോ​​ലീ​​സ് വീ​​ണ്ടെ​​ടു​​ത്ത​​താ​​യാ​​ണ് സൂ​​ച​​ന. ശേ​​ഷി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ​​ക്കൂ​​ടി ക​​ണ്ടെ​​ടു​​ക്കാ​​നാ​​യാ​​ൽ അ​​ന്വേ​​ഷ​​ണം നി​​ർ​​ണാ​​യ​​ക ഘ​​ട്ട​​ത്തി​​ലെ​​ത്തും.

മാ​​ർ​​ച്ച് 22ന് ​​രാ​​വി​​ലെ ഒ​​ന്പ​​തി​​നു മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നു പു​​റ​​പ്പെ​​ട്ട് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ മു​​ക്കൂ​​ട്ടു​​ത​​റ ക​​വ​​ല​​യി​​ലെ​​ത്തി അ​​വി​​ടെ​​നി​​ന്ന് തോം​​സ​​ണ്‍ ബ​​സി​​ൽ പ​​ത്തോ​​ടെ എ​​രു​​മേ​​ലി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ജെ​​സ്ന എ​​ത്തി​​യ​​താ​​യാ​​ണ് സാ​​ക്ഷി​​മൊ​​ഴി.

ഇ​​വി​​ടെ നി​​ന്നും പു​​ഞ്ച​​വ​​യ​​ലി​​ലു​​ള്ള പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് ജെ​​സ്ന ബ​​സി​​ൽ പോ​​യ​​താ​​ണ് സാ​​ഹ​​ച​​ര്യ​​ത്തെ​​ളി​​വു​​ക​​ൾ. ജെ​​സ്ന ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ വ​​ന്നി​​റ​​ങ്ങി​​യ​​തും പോ​​യ​​തു​​മാ​​യ ചി​​ത്ര​​ങ്ങ​​ളി​​ലാ​​ണു പോ​​ലീ​​സി​​ന്‍റെ പ്ര​​തീ​​ക്ഷ.

ജെ​​സ്ന​​യെ അ​​ന്വേ​​ഷി​​ച്ചു കേ​​ര​​ള​​ത്തി​​നു പു​​റ​​മെ ബം​​ഗ​​ളൂ​​രു, മൈ​​സൂ​​രു, ചെ​​ന്നൈ, സി​​ന്ധു​​ദു​​ർ​​ഗ്, ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി ടീ​​മു​​ക​​ൾ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും സൂ​​ച​​ന​​യൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല. ല​​ക്ഷ​​ദ്വീ​​പി​​ൽ ചി​​ല ഏ​​ജ​​ൻ​​സി​​ക​​ൾ മു​​ഖേ​​ന​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.