ജൈവപച്ചക്കറി കൃഷി പദ്ധതി തുടങ്ങി

പൊൻകുന്നം: മാർക്കറ്റിംഗ് സഹകരണ സംഘം ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്ക്് തുടക്കം കുറിച്ചു. ജൈവകർഷകർക്കുള്ള ബോധവത്ക്കരണ ക്ലാസ്, സൗജന്യ തൈ വിതരണം, ജൈവ കീടനാശിനികളെ പരിചയപ്പെടുത്തൽ, നൂതന കൃഷി രീതികൾ ആവിഷ്‌കരിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.

ഉദ്ഘാടനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ നിർവഹിച്ചു. സംഘം പ്രസിഡന്റ് ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു. മണിമല കൃഷി ആഫീസർ സിമി ഇബ്രാഹിം ക്ലാസ് നയിച്ചു. സാജൻ അഞ്ചനാടൻ, അശോക് കുമാർ, ശരത് എം.ശശി, മേരിക്കുട്ടി ആന്റണി, മോളി ജോൺ, ടോജി.പി.തോമസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറിതൈ വിതരണം ചെയ്തു.