ജൈവ വളം സൗജന്യമായി നല്‍കി

പാറത്തോട്: കാര്‍ഷിക ഓപ്പണ്‍ മാര്‍ക്കറ്റിലെ പുതുതായി ഉദ്ഘാടനം ചെയ്ത ഇക്കോ ഷോപ്പില്‍ ജൈവവളം സൗജന്യമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് വിതരണം ചെയ്തു.

ഇക്കോ ഷോപ്പ് പ്രസിഡന്റ് ടി. എ. സെയിനില്ലാ, സെക്രട്ടറി ബിജു ചാക്കോ, കാര്‍ഷിക ഓപ്പണ്‍ മാര്‍ക്കറ്റ് പ്രസിഡന്റ് അന്തോണിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കാര്‍ അംഗീകാരമുള്ള ഇക്കോ ഷോപ്പ് രാവിലെ 9 മുതല്‍ 6.30 വരെ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.