ജൈവ സന്ദേശ കൃഷി യാത്ര

മണിമല: സംസ്ഥാന കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പ്, സമഗ്ര ജൈവകൃഷിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്നു മുതല്‍ മൂന്നു വരെ കേരളത്തിലുടനീളം ജൈവ സന്ദേശ കൃഷിയാത്ര സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി മണിമല ഹരിതമൈത്രി അങ്കണത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ജൈവ കാര്‍ഷിക പഠന പരിപാടി നടക്കും. നിര്‍ഭയ ഭക്ഷണം സുരക്ഷിത കേരളം എന്ന വിഷയത്തില്‍ അഡ്വ. ബിനോയ് മങ്കന്താനം ക്ലാസ് നയിക്കും. നാലു മുതല്‍ ആട്ടവും പാട്ടവും. 4.30ന് നടക്കുന്ന ജൈവകൃഷി സുഹൃത് സദസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷതവഹിക്കും. ഉദ്ഘാടനവും വിവിധ കാര്‍ഷിക പദ്ധതികളുടെ സമര്‍പ്പണവും ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിക്കും.

ആത്മ കോട്ടയം പ്രൊജക്ട് ഡയറക്ടര്‍ മാത്യു സഖറിയാസ് ആമുഖ പ്രഭാഷണം നടത്തും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. മണിമല പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല ജൈവസന്ദേശ കൃഷി യാത്രക്ക് സ്വീകരണം നല്‍കും. കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. എലിസബത്ത്, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സി. ഗീത തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.